കോഴിക്കോട്
റെയിൽവേ സ്റ്റേഷനിൽ നിന്നും 17 ദിവസത്തെ ടൂർ ഞങ്ങൾ
(ഞാൻ, അബു പിന്നെ
ബൈജു ) തുടങ്ങിയത് 19 - 04 - 2017 നു വൈകുന്നേരം
4 .20 നുള്ള കൊച്ചുവേളി അമൃതസർ സൂപ്പർ
ഫാസ്റ്റ് ട്രെയിൻ കയറിക്കൊണ്ടായിരുന്നു. നീണ്ട
52 മണിക്കൂർ ട്രെയിൻ യാത്രക്ക് ശേഷം
21 - 04 - 2017 നു രാത്രി 8 മണിക്ക് അമൃതസർ
ജംഗ്ഷനിൽ എത്തി. ഫ്രഷ്
ആവാനും ഒന്ന് ഉറങ്ങാനും golden temple നു അടുത്ത്
തന്നെ ഒരു റൂം
എടുത്തു. ഫ്രഷ് ആയ ശേഷം
നേരെ golden temple കാണാൻ ഇറങ്ങി. അവിടെ
കയറിയപ്പോൾ ആണു മനസ്സിലായത്
റൂം എടുക്കേണ്ടായിരുന്നെന്ന് പഞ്ചാബികൾ സ്നേഹമുള്ളവർ
ആണെന്ന്. golden temple ൽ 24 hour ഉം locker ഉണ്ടെന്നും കുളിക്കാനും കിടക്കാനും
അവിടെ സൗകര്യമുണ്ടെന്നും ഒക്കെ. എന്തായാലും 12 മണി
വരെ ഗോൾഡൻ ടെംപിളിൽ
കായ്ച്ചകൾ കണ്ടു റൂമിൽ പോയി.
പിറ്റേന്ന് 22 - 04 - 2017 നു രാവിലെ
വീണ്ടും golden temple
, ജാലിയൻ വാലാബാഗ്, വാഗാ
ബോർഡർ എന്നിവയും വേണ്ടുവോളം ആസ്വദിച്ച്
വൈകുന്നേരം 7 നു തിരിച്
അമൃതസർ എത്തി. ശേഷം Durgiana
temple കൂടെ കണ്ടപ്പോഴേക്ക് പഞ്ചാബിലെ ഞങ്ങളുടെ പ്ലാൻ
അവസാനിച്ചിരുന്നു.
23 - 04 - 2017 പുലർച്ചെ 2.45 നുള്ള Bathinda - Jammu Tawi ട്രെയിനിൽ
ജമ്മുവിലേക്ക് ഞങ്ങൾ കയറി. രാവിലെ
6 .45 നു ജമ്മുവിൽ എത്തി അവിടെ
നിന്നും ചായ കുടിച്ചു
ഷെയർ ടാക്സിയിൽ കശ്മീരിലെ
Banihal (ജമ്മു - കാശ്മീർ റൂട്ടിൽ
) എന്ന സ്ഥലത്തേക്ക് കയറി. ഉച്ചക്ക് ബനിഹാൽ
റെയിൽവേ സ്റ്റേഷനിൽ എത്തി. അതിസുന്ദരമായ
മലകൾ കൊണ്ട് ചുറ്റപ്പെട്ട
താഴ്വരയിൽ മനോഹര
ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകൾക്ക് കാഴ്ചകൾ കാണാൻ കഴിയും
വിധം ഒരുക്കിയ ട്രെയിൻ,
20 രൂപക്ക് 1 . 30 minut മനോഹര കാഴ്ച്ചകൾ കണ്ടുള്ള
യാത്ര കാശ്മീർ ഗ്രാമങ്ങളും, ആപ്പിൾ തോട്ടങ്ങളും,
തുരങ്കങ്ങളും, ഐസ് മലകളും പിന്നിലാക്കി വൈകുന്നേരം 6 നു കാശ്മീർ സ്റ്റേഷനിൽ എത്തി.
അപ്പോഴേക്ക് ഞങ്ങളുടെ കാശ്മീരി കൂട്ടുകാർ ആയ Bilal ഉം Shehbaz ഉം ഞങ്ങളെ സ്വീകരിച്ചു
അവരുടെ വീട്ടിൽ കൊണ്ടുപോയി. Dal lake നു അടുത്ത അവരുടെ വീട്ടിൽ
ഞങ്ങള്ക് എല്ലാം അവർ ഒരുക്കിയിരുന്നു. അടുത്ത ദിവസം 24-04-2017 നു Dal lake
,Shalimar Garden, Tulip Garden , Nishat Garden , Nehru Park , Kashmir University
എന്നിവ ലോക്കൽ ബസിലും ട്രക്കിലും കയറി കറങ്ങി. രാത്രി കുറെ കാശ്മീരി ആപ്പിൾ, nuts ഒക്കെ
കുറഞ്ഞ വിലക്ക് വീട്ടിലേക്ക് വാങ്ങി…
25-4 -2017 നു രാവിലെ
തന്നെ ഫ്രണ്ട്സിന്റെ കൂടെ കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന്
വിളിക്കാൻ കാരണമായ Gulmarg ലക്ഷ്യമാക്കി
ഇറങ്ങി. ശ്രീനഗറിൽ നിന്നും Tungmarg വരെ ട്രക്ക് കിട്ടും അവിടെ
നിന്നും ഗുൽമാർഗിലേക്ക് വീണ്ടും ട്രക്ക് കയറാം.
ഗുൽമാർഗിൽ രാവിലെ 11 നു എത്തി
അവിടെ നിന്നും ഐസ് മലകളിലേക്ക്
(gandola ) rope way ഉണ്ട്. ഐസ് മലകളിൽ
കളിച്ചു തിമിർത്ത് 3 നു തിരിച്ചു.വൈകുന്നേരം ശ്രീനഗർലെ വലിയ
മാർക്കറ്റ് കാണാൻ ഇറങ്ങി.കുറച്ചൊക്കെ
puchase ചെയ്തപ്പോഴാണ് അവിടെ പട്ടാളവും ജനങ്ങളും
തമ്മിൽ പെട്ടെന്ന് പ്രശ്നം തുടങ്ങിയത്.നിമിഷം കൊണ്ട് തിങ്ങി
നിറഞ്ഞിരുന്ന മാർക്കറ്റ് എല്ലാം ശൂന്യമായി.
ഞങ്ങൾ കല്ലും, വടികളും, പട്ടാളവും
നിറഞ്ഞ ആ മാര്കെറ്റിലൂടെ
എന്തായാലും ഒന്ന് കറങ്ങി..ശേഷം
അന്ന് നൈറ്റ് തന്നെ ഞങ്ങൾ
ജമ്മുവിലേക്ക് ബസ് കയറി. ഉച്ചക്ക്
(26 -04 -2017 ) ജമ്മു എത്തി അന്ന് വൈകുന്നേരം
ജമ്മു തവി - അജ്മീർ
പൂജ സ്പ്രെസ്സിൽ ഞങ്ങൾ
ജയ്പുരിയ്ക്ക് കയറി.27
- 04 - 2017 രാവിലെ 10 നു ജയ്പ്പൂരിനടുത്ത് ഗാന്ധിനഗർ
സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ഞങ്ങളെ സ്വീകരിക്കാൻ പ്രിയ
കൂട്ടുകാരൻ Mohit Patel (ബീഹാറുകാരൻ ആണ് പക്ഷെ
ജയ്പൂരിലെ ഒരു
സ്കൂളിൽ വർക്ക് ചെയ്യുന്നു) സ്റ്റേഷനിൽ
കാത്തു നിൽക്കുന്നുണ്ടായിരുന്നു.മോഹിതിന്റെ റൂമിൽ ആയിരുന്നു
പിന്നെ കുറച്ചു ദിവസം ഞങ്ങൾ.
ഏപ്രിൽ 28 ,29 .30 തിയതികളിൽ
ജയ്പൂരിലെ പ്രധാന
ടൂറിസ്റ്റ് ഇടങ്ങളായ രാജ് മന്ദിർ
സിനി ഹാൾ, ആൽബർട്ട്
ഹാൾ മ്യൂസിയം, ബിർള
ലക്ഷ്മി നാരായൺ ടെംപിൾ, ഹവാ
മഹൽ, പിങ്ക് സിറ്റി,അമീർ ഫോർട്ട്, ജന്തർ
മന്തർ, സിറ്റി പാലസ്, ജൽ
മഹൽ തുടങ്ങിയവ
വിശദമായി മനസ്സിലാക്കി. ഇങ്ങോട്ടെല്ലാം സിറ്റി ബസ് ലഭിക്കും.
അതുപോലെ ജയ്പൂർ സിറ്റി ടൂറിസ്റ്റ്
റൗണ്ടപ് AC ഡബിൾ ഡക്കർ ബസ്
250 രൂപക്ക് ലഭിക്കും, അതുപോലെ OLA , UBER തുടങ്ങിയ
സർവീസ് കുറഞ്ഞ പൈസക്ക് ലഭിക്കും,
ഞങ്ങൾ OLA , UBER സർവീസ് കൂടുതലും ഉപയോഗിച്ചു
കാരണം ഞങ്ങൾ 3 പേർക്ക് ഈ സർവീസ്ആണ്
ലാഭകരം .
അടുത്ത
ദിവസം 30 - 4 -2017 നു
ലഗേജ് എല്ലാം മോഹിതിന്റെ റൂമിൽ
വെച്ച് നേരെ
ഞങ്ങൾ അജ്മീറിലേക്ക്
ട്രെയിൻ കയറി, ജയ്പുരിൽ
നിന്നും 2 . 30 മിനുട് യാത്ര,അജ്മീറിലെ പ്രധാന ടൂറിസ്റ്റ്
ഇടങ്ങളായ അജമീർ ദർഗ, Adhai Din Ka Jhonpra , അനസാഗർ തടാകം
എന്നിവയും കണ്ടു രാത്രി മോഹിതിന്റെ റൂമിലേക്ക്
തിരിച്ചു. അടുത്ത ദിവസം (1 - മെയ്
2017 ) ആയപ്പോഴേക്ക് ഞങ്ങളുടെ ട്രിപ്പ് 13 ദിവസം പിന്നിട്ടിരുന്നു. വീണ്ടും
മോഹിതിന്റെ കൂടെ ജയ്പൂരിലെ
ബാക്കിയുള്ള ഹിസ്റ്റോറിക് സ്ഥലങ്ങൾ കൂടെ കാണാൻ
ഇറങ്ങി ജയ്പൂർ
മെട്രോയും, നഹർഗർഹ് ഫോർട്ടും, ജയ്ഗർഹ് ഫോർട്ടും പിന്നെ പിങ്ക് സ്ട്രീറ്റിലെ
മാർക്കറ്റും
മതിയാവോളം
കണ്ടു നടന്നു. അപ്പോഴേക്ക്
രാത്രി നന്നേ ഇരുട്ടിയിരുന്നു നേരെ
റൂമിൽ പോയി ലഗേജ് എല്ലാം
എടുത്ത് രാത്രി 2 .45 നുള്ള ജോധ്പുർ ട്രെയിൻ
കയറി നന്നായി ഉറങ്ങി.
പിറ്റേന്ന്
(2 -5 -2017 ) ഒരു ദിവസം ആണ് ഞങ്ങൾക്ക്
ജോധ്പുരിൽ ഉള്ളത് രാവിലെ 7 നു
ജോധ്പുർ ജംഗ്ഷനിൽ എത്തിയ ഉടനെ
കുളിച്ചു ഫ്രഷ് ആയി ക്ലോക്റൂമിൽ ലഗേജ് വെച്ച്
കറങ്ങാൻ ഇറങ്ങി. അവിടെയും ഞങ്ങള്ക്
OLA , UBER സർവീസ് വളരെ ഉപകാരമായി. ജോധ്പുരിൽ
ഞങ്ങൾ പ്രധാന ടൂറിസ്റ്റ് പ്രദേശങ്ങളായ
മെഹർഗർഹ് ഫോർട്ട് , ഉമൈദ് ഭവൻ
പാലസ്, മാൻഡോർ ഗാർഡൻ,ക്ലോക്ക്
ടവർ എന്നിവയും
ബ്ലൂ സിറ്റിയും സമയമെടുത്തു
തന്നെ വീക്ഷിച്ചു. ജോധ്പുർ കണ്ടു കഴിഞ്ഞപ്പോഴേക്ക്
ഞങ്ങളുടെ ടൂറിന്റെ അവസാനം ആയി
തുടങ്ങിയിരുന്നു ഞങ്ങൾ രാത്രി വൈകിയാണ്
ജോധ്പുർ ജംഗ്ഷനിൽ എത്തിയത് കാരണം
ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ രാത്രി 3 നു
ആയിരുന്നു. പുലർച്ചെ (3 -05 -2017 ) 3 നു ബിക്കാനീർ-കൊച്ചുവേളി ട്രെയിനിൽ ഞങ്ങൾ
തിരിച്ചു നാട്ടിലേക്ക് കയറി, 39 മണിക്കൂർ യാത്രക്ക്
ശേഷം കോഴിക്കോട് 4 -5 -2017 നു
വൈകുന്നേരം 4 .40 നു
ട്രെയിൻ ഇറങ്ങുമ്പോൾ ഞങ്ങൾ അതിയായ ആവേശത്തിലായിരുന്നു
കാരണം അപ്പോഴേക്ക് ഞങ്ങൾ 17 ദിവസം പിന്നിട്ടിരുന്നു
അതും ഒരാൾക്ക് വെറും 7605 രൂപ ചെലവിൽ…
By,
മുനീർ(9656590259)
വലിയപറമ്പ, kondotty







